Tuesday 10 June 2014

മയിര് പുരാണം

Off topic......
മലയാളികള് ഏറ്റവും കൂടുതല് ഉപയോഗികുന്ന വാക്ക് ഏതെന്നു ചോദിച്ചാല് ഒരു ഉത്തരമേ ഉള്ളൂ- “മയിര്“, ഏതു ദേശത്തുള്ള മലയാളിയും ഒരുപോലെ ഉപയോഗികുന്ന ഒരു വാക്കേ മലയാളത്തില് ഉള്ളൂ- “മയിര്“. മലയാളികലുടെ Expression word ഏതെന്നു ചോദിച്ചാല് ഒരു ഉത്തരമേ ഉള്ളൂ… മയിര്. എന്തിനും ഏതിനും ഒരു – മയിര്. “മയിര്” എന്ന സുന്ദരപദം ഒരിക്കലെങ്കിലും കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത മലയാളി ഈ ഭൂമിയില് കാണില്ല. കട്ടായം.
“മയിര്” ഒരു typical Tamil word ആണ്. “മുടി” എന്നു മാത്രമേ അതിനു അര്ത്ഥം ഉള്ളൂ. തമിഴന്മാര് തമ്മില് ഉടക്കുമ്പോള് ഒരുത്തനെ വില കുറച്ചുകാണിക്കാന് ” നീങ്ക വെറും മയിരു താനേ.” എന്നു പറഞ്ഞു കളിയാക്കാറുണ്ട്. പക്ഷേ കേരളത്തിലെ ചില മൈരന്മാര് പാവം “മയിരി“നെ മയിരുപോലെ ഉപയോഗിച്ചു പറ മയിരാക്കിക്കളഞ്ഞു. “എന്തെടാ മയിരെ?”, “ഓട് മയിരെ…”, “ഊമ്പ് മയിരെ..”, “മയിരെ പുടുങ്ങി“… തുടങ്ങി രസകരമായ പ്രയോഗങ്ങളില് കൂടി “മയിര്” മലയാളികളുടെ നിത്യജീവിതത്തില് ഒഴിച്ചുകൂടാന് പറ്റാത്ത ഒരു മൈര് സംഭവം ആയി മാറി. അല്ലേടാ മയിരേ? അല്ലെന്നു പറയാന് പറ്റുമോടാ മയിരേ???
“മയിര്“നു നമ്മുടെ ഭാഷയില് ഉള്ള സ്ഥാനം ഇതുവരെയും ഒരു മയിരനും കണ്ടു പിടിച്ചിട്ടില്ല. വ്യാകരണ നിയമം വച്ചു നോക്കിയാല് പോലും “മയിര്” ഒരു ഒന്നു ഒന്നര മയിര് ആണ്.
“മയിര്“നെ Noun, Pronoun, Adjective, Verb, Adverb, Preposition, Conjunction, Interjection ഇതില് ഏതു ഗണത്തില് പെടുത്തണം എന്നുള്ളത് ഭാഷാപണ്ഡിതന്മാര് മൈരു പുകച്ചു ആലോചിച്ചിട്ടും നടക്കാത്ത മൈര് കാര്യം ആണ്.
Example-
Noun:
> ലവന് ഒരു മൈരന് ആണ്.
>Sydneyമൈര് അങ്ങ് Australiaല് ആണ്.
> ആ മുറിയില് 5 മയിരന്മാര് ഉണ്ട്.(Countable)
> Orkut’ല് കുറച്ച് അലന്ന മൈരുകള് ഉണ്ട്.(Uncountable)
Pronoun:
> നീയൊക്കെ വല്യ മൈരു തന്നെ.
Adjective:
> ഒരു കറുത്ത മൈര് ആണ് കലിപ്പ്.
> ആ കവറില് ഇനി ഒരു മൈരും ഇല്ല, നോക്കണ്ട.
Verb:
> അവന് ഒറ്റക്ക് മൈരേ പുടുങ്ങട്ട്.
Adverb:
> അവളു മൈരുകണക്കെ നിന്ന്.
> അവന്മാര് എല്ലാ മൈരിലും നോക്കി.
Preposition:
> ആ ചുവരിന്റെ മൈരില് ആണ് ക്ലോക്ക് ഫിറ്റ് ചെയ്തിരിക്കുന്നത്.
> നിനക്കും അവനും മൈരായിട്ടുള്ള ഒരു സമയത്തു വിളിച്ചാല് മതി.
Conjunction:
> നീ പറഞ്ഞാല് എനിക്ക് വെരും മൈരേ മാത്രം.
Interjection:
> …മ്മ്മ്മൈര്. ഡാഷ്മോള് തേച്ച് തള്ളി.
“മയിര്” എന്നത് ഒരു Magical Word ആണ്. ഏത് സന്ദര്ഭത്തിലും ഏതു വാക്കിനും അലങ്കാരമായി ഈ മയിരിനെ ഉപയോഗിക്കാം
Example-
1) ഒരുത്തന് മരിച്ചാല് – Oh! മയിരു ചത്ത്.
2) വിജയം, ആഗ്രഹപൂര്ത്തീകരണം – മയിര് രെക്ഷപ്പെട്ട്….
3) ഇനി പരാജയമാണെങ്കിലോ? – മാാാാായിര് ഊൂമ്പി.
4) ചീത്ത അഭിപ്രായം – മയിര് (പടം, പാട്ട്, സീന്, വസ്ത്രം, ആഹരം…) തന്നെടാ.
5) നല്ല അഭിപ്രായം – മയിരെ കിടിലം….
6) ആജ്ഞ – ഇവിടെ വാടാ മയിരെ
7) അപേക്ഷ – മയിരെ please.
8) ആശങ്ക – ആ മയിരു നടക്കുമോ.. എന്തോ… ആര്ക്കറിയാം.
9) അക്രമം – മയിരെ നിന്നെ ഞാന് ചെയ്യും (reply- നീ മയിരു ചെയ്യും, പോടാ മാാായ്യീരേ…)
10) സങ്കടം – മയിരേ പുടുങ്ങാന്…
11) ഉദ്ദ്വേഗം – മ്മയ്യിരേ….
12) ക്ഷമ – മയിരു പോട്ട് നീ മറന്നുകള…
13) ലജ്ജ്ഞ, സഭാകമ്പം, രോമാഞ്ചം… – അശ്ശേ!… എനിക്ക് ദാ മയിരുകളൊക്കെ പൊങ്ങി പൊങ്ങി വരുന്നു.
14) നിര്വൃതി – Aaha! മയിര്
15) ബോറടിപ്പിക്കുന്നവനെ കാണുമ്പോള് – മയിരന് ദോ വരുന്നു…
16) താക്കീത് – ഇനി ഈ മയിര് ആവര്ത്തിക്കരുത്.
17) സ്നേഹം – എനിക്ക് അവളടുത്ത് ഭയങ്കര മയിരാണെന്നത് ആ മയിരു മനസ്സിലാക്കിയില്ല. (Dual usage, but have different meaning.)
18) നിഷേധം – എനിക്ക് ഒരു മയിരിനും വയ്യ
19) മിഥ്യ – സത്യം എന്നും ഒരു മൈരായി നിലനില്ക്കും.
20) ആശയക്കുഴപ്പം – ശ്ശെ ആകെ മൈരായല്ലൊ.
ഇങ്ങനെ ഏതവസരത്തിലും ജാതി, മത, പ്രായ, പദവി വകതിരുവുകള് നോക്കാതെ മൈരുകണക്കെ എടുത്തടിക്കാന് പറ്റിയ വാക്ക് ഏത് ഭാഷയില് ഉണ്ട്? പറയൂ… പറയൂ… മൈരുകളേ.
Grammar rules – Language wise നോക്കിയാലും ഒരു മൊഡയും ഇല്ലാത്ത ഒരു വാക്ക് ആണു “മൈര്” Correct spelling പോലും ഇല്ലാത്ത ഒരു പാവം. ഓരോ ദേശക്കാരും ഇതിനെ “മൈര്“, “മയിര്” “മൈരേ“… എന്നിങ്ങനെ പല രീതിയിലും ഉപയോഗിച്ചു കാണുന്നു. Singular ആണെങ്കില് “മൈര്

Friday 2 May 2014

കഴിഞ്ഞ ദിവസം ഒരു പഴയ സുഹൃത്തിനെ വിളിക്കാൻ ഇടയായി അവൻ ഇപ്പോൾ സിനിമ മേഖലയിൽ വലിയ തിരക്കുള്ള ആളാണ് പല കുഷലന്വേഷണവും നടത്തുന്നതിനിടയിൽ ഞാൻ ഒരു മലബാരുകാരൻ ആയതിനാൽ അവൻ പുതിയ അവരുടെ സിനിമ പ്രൊജക്റ്റ്കളെ കുറിച്ച് പറഞ്ഞു അവസാനം ആ പ്രൊജക്റ്റ് ചെയ്യരുതേ എന്ന് അവനോടു അല്പം കടുപ്പിച്ചു തന്നെ പറയേണ്ടി വന്നു കാരണം എന്തെന്നാൽ അവന്റെ പ്രൊജക്റ്റ് ഇതായിരുന്നു .: കേരളത്തിൽ സിനിമ ലോകം പഴയ ജനകീയത നഷ്ടമായി കൊണ്ടിരിക്കുന്നു യൂത്തിന്റെ ഒരു വിഭാഗം മാത്രം ആണ് ഇന്ന് അതിന്റെ പ്രചാരകർ .മലബാര് മേഖലയിൽ പഴയ സ്വീകാര്യത പടങ്ങൾക്ക് ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ പുതിയ ഒരു തലത്തിലേക്ക് മാറേണ്ടി ഇരിക്കുന്നു . അതിനവർ ചില തന്ദ്രങ്ങൾ ഒരുക്കുന്നുണ്ട് . അത് മലബാറിലെ മുസ്ലിം ഫാമിലികളെ മോന്ജ്ജുള്ള തരൂണീ കഥാപാത്രങ്ങൾ ആയി അവതരിപ്പികുകയും പഴയ വിഡ്ഢി വേഷമുള്ള മൊല്ലയിൽ നിന്നും റൊമാന്റിക് ആയ മുസ്ലിം കുടംബ കഥകളെ വെള്ളിത്തിരയിൽ രൂപപ്പെടുത്തി അതുവഴി മുസ്ലിം കുടുംബങ്ങളിൽ ഒരു വമ്പിച്ച സിനിമാ സ്വാധീനം വളര്ത്തി എടുക്കുക എന്നതാണ് .. അത് കൂടുതൽ സ്വാദീന വലയത്തിൽ ആക്കാൻ അവരില്നിന്നും തന്നെ താരങ്ങളെയും തരപ്പെടുത്തുക ഇത് അഭേദ്യമായൊരു സ്വാദീന ശക്തി ആക്കി മാറ്റിയാൽ മലബാറിലെ കായുള്ള മാപ്പിളയുടെ പണം തരപ്പെടുത്താം .പോരാത്തതിനു അവന്റെ ഒരു ഉപദേശവും യാതസ്ഥിതികത വിട്ടു നിങ്ങളുടെ പെണ്കുട്ടികൾ ഒന്ന് സ്വതന്ത്രരാവട്ടെ എന്ന് .ഇത് വിജയം കാണും എന്നതിന് അവൻ ചില ഉദാഹരണങ്ങളും പറഞ്ഞു ഇസ്ലാമിക വിരുദ്ധം എന്ന് തന്നെ പറയാവുന്ന ജലദോഷ പാട്ടുകൾക്കൊതുള്ള പേകൂത്തുകൾ ശാഫിയിലൂടെയും തജുദ്ധീനിൽ കൂടെയും മാപ്പിള സ്ത്രീകൾ എത്റെടുതില്ലേ എന്ന് . അതുപോലെ പുതിയതായി വന്ന ഒന്ന് രണ്ടു മുസ്ലിം പെണ്കുട്ടികള്ക്ക് ഈ തന്ദ്രതിന്റെ ഫലമായുണ്ടായ സ്വീകാര്യത നീ കണ്ടില്ലേ എന്നും ,യുക്തി വാദികൾ ഇത്തരം കഥാ സന്ദർഭങ്ങൾ കൂടുതൽ വരണം എന്ന് ആഗ്രഹിക്കുന്നു എന്നും കൂട്ടി ചേർത്ത് അവൻ നിർത്തി .ശേഷം ചിന്തിച്ചപ്പോൾ ഒരു കാര്യം അവൻ പറഞ്ഞതു വിജയം കാണും എന്ന് തോന്നി അർദ്ധ വസ്ത്രധാരിയായ മകൾ റിയാലിറ്റി ഷോ ആദ്യ റൌണ്ട് കഴിഞ്ഞപ്പോൾ 5 നേരവും ഇതിൽ വിജയ്ക്കാൻ അല്ലാഹുവിനോട് പ്രാര്ത്ഥന നടത്താറുണ്ട് എന്ന് പറഞ്ഞ, തന്റെ സിനിമാ താരമായ മകളുടെ വിവാഹവും ആയി ചനെലുകാർ ഇന്റർവ്യൂ ചെയ്യാൻ വന്നപ്പോൾ അവളുടെ മേനി പ്രദര്ശന വിജയത്തിൽ കൂടെ നിന്ന എല്ലാ ചാനെലിനും കൂടെ മറക്കാതെ അല്ലാഹുവിനും നന്ദി പറഞ്ഞ ഒരു ജന വിഭാഗം ഇവിടെ ഉള്ളപോൾ ഈ തന്ദ്രതിനു സ്കോപ് ഉണ്ട് . ഇവിടെ ഇത് കുറിക്കാൻ കാരണം മലബാറിന്റെ കഥകൾ കൂടുതലായും വരുമ്പോൾ സിനിമാ താരങ്ങൾ മുസ്ലിം നാമത്തിലും വരുമ്പോൾ അത് ശരീര വിൽപനയിലെക്കുള്ള യാത്രയായി കാണാത്ത അതിൽ അഭിമാനിക്കുന്ന ജന വിഭാഗം ഒന്ന് അറിയുക . വ്യക്തി സ്വാതന്ദ്ര്യം ശരീര വില്പനയും സ്വയം നാശം വിളിച്ചു വരുത്തലും ചെയ്ത പല വിഭാഗവും ഇന്ന് തിരിച്ചു പോകാൻ കഴിയാതെ പെരുവഴിയിൽ ആയതിൽ നിന്നും ആണ് യൂറോപ്പിൽ ഇസ്ലാമിക കടന്നു കയറ്റം ഉണ്ടാകുന്നതു .ഒരു തരത്തിലും ഇസ്ലാമിന്റെ സംസ്കാരത്തെ നശീകരിക്കാൻ സധ്യവും അല്ല കാരണം അത് മൂല്യത്തിൽ മാത്രം അധിഷ്ട്ടിതം ആണ് ഇത് മനസിലാക്കിയ ബ്രിടീഷുകാരൻ അവന്റെ ചിന്തയിൽ വന്ന യുക്തി വാദ ചിന്തയുടെ പരിണിത ഫലം ആണ് തുര്ക്കിയിലെ അതപ്പതിച്ച സാമൂഹിക അസമത്വം

സ്വിസ് ബാങ്കിലെ മാമ്മന്‍ മാപ്പിളയുടെ നിധിയുടെ ഉറവിടം തേടി



കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മനസ്സില്ലാമനസ്സോടെ സമര്‍പ്പിച്ച സ്വിസ് ബാങ്കുകളില്‍ നിക്ഷേപം ഉള്ള കള്ള പണക്കാരുടെ പട്ടികയില്‍ മലയാളികള്‍ക്ക് സുപരിചിതമായ ഒരു പേരുണ്ട് , മുഖ്യധാരാ മാധ്യമങ്ങള്‍ സമര്‍ത്ഥമായി കുറെ വര്‍ഷങ്ങളായി ഒളിപ്പിച്ചു വെച്ച കെ‌എം മാമന്‍ എന്ന പേര്, കാലം എത്ര കഴിഞ്ഞാലും സത്യം സൂര്യശോഭയോടെ ഒരിക്കല്‍ പുറത്തു വരും എന്ന വിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണ്. കള്ളപ്പണം തിരിച്ചു കൊണ്ടു വരണം എന്നാവശ്യപ്പെട്ട്, മുന്‍ ബി. ജെ. പി. നേതാവും, മുന്‍ കേന്ദ്ര മന്ത്രിയും, സുപ്രീംകോടതിയിലെ കോടതി മുറികളെ പ്രകമ്പനം കൊള്ളിച്ച വാദങ്ങള്‍ നടത്തിയ പ്രമുഖ അഭിഭാഷകനുമായ രാം ജെത്മലാനി നല്കിയ കേസിലാണ്, ലീഷെന്‍സ്ടൈനിലെ LGT ബാങ്കില്‍ കള്ളപ്പണം സൂക്ഷിച്ചു വെച്ചിരിക്കുന്ന പതിനെട്ട് പേരുടെ വിവരം ഇന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്തത്[1]. അതില്‍ ഒരു പേര്, കണ്ടത്തില്‍ കുടുംബാംഗവും , എം‌ആര്‍‌എഫ് ടയെര്‍സിന്റെ ചെയര്‍മാനും ആയ കണ്ടത്തില്‍ മാമ്മന്‍റേതാണ്. (മുന്‍ മനോരമ ചീഫ് എഡിറ്റര്‍ K. C. മാമ്മന്‍ മാപ്പിളയുടെ പൗത്രന്‍). വെബ്സ്റ്റര്‍ ഫൌണ്ടേഷന്‍ എന്ന കള്ളപ്പേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നത്. കണ്ടത്തില്‍ കുടുംബത്തിന്റെ സ്വന്തമാണ് മലയാളത്തിലെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പ് [2 ]. പല നിര്‍ണ്ണായക ഘട്ടങ്ങളിലും കേരളരാഷ്ട്രീയത്തിലെ പല വഴിത്തിരിവുകള്‍ക്കും വിത്ത് പാകിയതും മുളപ്പിച്ചടുത്തതും കണ്ടത്തില്‍ കുടുംബത്തിന്റെ കീഴിലുള്ള മലയാള മനോരമയായിരുന്നു.ഇ‌എം‌എസ് നമ്പൂതിരിപ്പാടിനെ മുതല്‍ കേരളത്തിലെ കരുത്തനായ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ സാക്ഷാല്‍ കെ.കരുണാകരനെ വരെ മനോരമയുടെ അച്ചടി മഷി പുരണ്ട കഥകള്‍ പിന്തുടര്‍ന്നു വേട്ടയാടിയിട്ടുണ്ട്.
ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ജനാധിപത്യ സര്‍ക്കാര്‍ ഇ‌എം‌എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരമേറ്റപ്പോള്‍ ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളുടെയും പുരോഗമന ചിന്താഗതിക്കാരുടെയും ശ്രദ്ധ കേരളത്തിലേക്ക് തിരിഞ്ഞ സമയമായിരുന്നു അത്. ജര്‍മനിയുടെ പതനത്തിന് ശേഷം സോവിയറ്റ് ദേശീയത ലോകത്തിന്റെ നെറുകയിലേക്ക് ഉയരുകയും ശക്തമായ മല്‍സരം ഉയര്‍ത്തി അമേരിക്കയും ബ്രിട്ടനും പാകിസ്ഥാന്‍ അടക്കമുള്ള ആശ്രിത രാജ്യങ്ങളും ചേര്‍ന്ന് അതിനെ പ്രതിരോധിക്കുവാന്‍ സകല അടവുകളും മെനഞ്ഞെടുത്ത് തുടങ്ങിയ കാലമായിരുന്നു അത്. ഭാരതം പോലുള്ള അസാമാന്യ വിഭവ ശേഷിയും, സമ്പത്തും ആള്‍ ബലവും ഉള്ള വന്‍ ശക്തി കമ്മ്യൂണിസ്റ്റ് ചേരിയിലേക്ക് പോവുമോ എന്ന ഭയം അമേരിക്കയെ വല്ലാതെ വേട്ടയാടിയിരുന്നു.പ്രത്യേകിച്ചു രാജ്യതാല്‍പര്യത്തെക്കാള്‍ റഷ്യന്‍ ചാര സംഘടനയായ കെ‌. ജി‌. ബി , ചൈനീസ്, ക്യൂബന്‍ അനുകൂല വികാരം പേറിയിരുന്നതും പലപ്പോഴും റഷ്യന്‍ പണം പറ്റിയിരുന്നവരുമായ കേരളത്തിലെ ഇടതുപക്ഷം അമേരിക്കയ്ക്ക് തലവേദന തന്നെയായിരുന്നു . അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സഖ്യം ലോകത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായി സി‌ഐ‌എയെ ഉപയോഗിച്ച് ബൌദ്ധിക , സാമ്പത്തിക ആക്രമണം ( cold war)നടത്തി മുതലാളിത്ത വിരുദ്ധ സര്‍ക്കാരുകളെയും രാജ്യങ്ങളെയും തകര്‍ക്കുവാന്‍ പരസ്യമായി തന്നെ രംഗത്തിറങ്ങിയ സമയം. ഇത്തരം സാഹചര്യ തെളിവുകള്‍ വെച്ചു കൊണ്ട് തന്നെ ഇ‌എം‌എസ് സര്‍ക്കാരിനെതിരെ , പൊതുവില്‍ ഇടതു സര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത എഴുതിയിരുന്ന മനോരമയുടെ സാമ്പത്തിക വളര്‍ച്ചയും , അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനവും ഒക്കെ സി‌ഐ‌എ പണത്തിന്റെയും അമേരിക്കന്‍ വിധേയത്വത്തിന്റെയും ബലത്തില്‍ ആയിരുന്നു എന്നു കേരളത്തിലെ രാഷ്ട്രീയ പത്ര മേഖലകളിലെ പലരും സംശയിച്ചിരുന്നു.

ബഹരികാശഗവേഷണ രംഗത്ത് അമേരിക്കയും റഷ്യയും തമ്മില്‍ എന്നും നിലനിന്നിരുന്ന കിട മല്‍സരം പ്രസിദ്ധമാണ്. അന്താരാഷ്ട്ര വേദികളില്‍ റഷ്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഭരതത്തിന്റെ സൈനിക രംഗത്തും , ബഹരികാശ രംഗത്തും ഉള്ള ഓരോ പുതിയ ചുവടു വെപ്പും അതി സൂക്ഷ്മ പ്രഹരശേഷിയുള്ള മിസൈലുകളായും ആയുധങ്ങളായും രൂപം പ്രാപിക്കും എന്നു അമേരിക്ക മുന്‍കൂട്ടി കണ്ടു.വിക്രം സാരാഭായ് , ഹോമിബാബ എ‌.പി‌.ജെ അബ്ദുല്‍കലാം , നമ്പി നാരായണന്‍ തുടങ്ങി എണ്ണം പറഞ്ഞ ബുദ്ധികേന്ദ്രങ്ങളായിരുന്നു എക്കാലവും ഭരതത്തിന്റെ അഭിമാനമായ ഐ‌എസ്‌ആര്‍‌ഓയില്‍ പ്രവര്‍ത്തിച്ചിരുന്നത്. നാസ വെച്ചു നീട്ടിയ പണം അവര്‍ക്ക് രാജ്യ സ്നേഹത്തിന്റെ തുലാസ്സില്‍ വെറും മണല്‍ത്തരിയായിരുന്നു. എന്നും അത് കൊണ്ട് ഭരതത്തിന്റെ വളര്‍ച്ച തടയാന്‍ അമേരിക്ക ശ്രമിച്ചു പോന്നിരുന്നു. തൊട്ടപ്പുറത്ത് പാകിസ്ഥാന്‍ എന്ന ശത്രുവിനെ നിരന്തരം വളര്‍ത്തി , ചൈനയുമായി ഒരിയ്ക്കലും അടുക്കുവാന്‍ ഇടയാക്കാതെ അയല്‍രാജ്യങ്ങളില്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചു ശക്തി സ്രോതസ്സുമുഴുവന്‍ ചോര്‍ത്തികളയുവാന്‍ അമേരിക്ക പദ്ധതികള്‍ മെനഞ്ഞുകൊണ്ടിരുന്നു.ഭൂഖണ്ഡാന്തര മിസൈല്‍ എന്ന ഭാരതത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ വേണ്ടിയുള്ള പ്രധാന ചവിട്ടുപടിയായിരുന്നു ക്രയോജെനിക് സാങ്കേതിക വിദ്യ. ജീവിതം മുഴുവന്‍ ഈ വിദ്യക്ക് വേണ്ടി തപസ്സിരുന്ന ഒരു ശാസ്ത്രജ്നും ഉണ്ടായിരുന്നു ഐ‌എസ്‌ആര്‍‌ഓയില്‍.

ക്രയോജനിക് എന്‍ജിന്‍ കുതിച്ചുയര്‍ന്നപ്പോള്‍ നാം സൌകര്യപൂര്‍വം മറന്ന ഒരു മുഖം , എ‌. പി‌. ജെ. അബ്ദുള്‍ കലാമിന്റെ കൂടെ ഐ‌. എസ്‌. ആര്‍‌. ഓ. യുടെ പടി കയറിയ ഒരു രാഷ്ട്ര സ്നേഹിയുടെ മുഖം- നമ്പി നാരായണന്‍. പരീക്ഷണങ്ങള്‍ വിജയത്തോടടുക്കുമ്പോള്‍ അമേരിക്കയുടെ സമ്മര്‍ദ്ദം കൂടി വന്നു, പല വിധത്തിലും പദ്ധതി അട്ടിമറിക്കുവാന്‍ ശ്രമം നടന്നു, ഒന്നും വക വെക്കാതെ നമ്പി നാരായണന്‍ മുന്നോട്ട് തന്നെ പോയതാവാം അദ്ദേഹത്തെ തകര്‍ക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാന്‍ അവരെ പ്രേരിപ്പിച്ചത്. സ്വന്തം കുട്ടിയുടെ മുന്നില്‍ നിന്നു വിലങ്ങു വെച്ചു രാഷ്ട്രദ്രോഹി എന്നു മുദ്രയടിക്കപ്പെട്ടു പോലീസ് വാനിലേക്ക് കയറുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തായിരുന്നിരിക്കാം ??. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു മികച്ച വിജയം നേടിയപ്പോള്‍ നാസ വെച്ചു നീട്ടിയ സൌഭാഗ്യങ്ങള്‍ വേണ്ടെന്ന് വെച്ചു ദരിദ്ര രാഷ്ട്രത്തിന്റെ പിച്ച ശമ്പളക്കാരനായി കെട്ടിയ ആദര്‍ശ വേഷം വെറും വിഡ്ഢി വേഷം ആയിരുന്നു എന്നായിരിക്കുമോ ??

18 കൊല്ലം
മുന്നേ കുതിച്ചുയരേണ്ട ക്രയോജെനിക് എന്‍ജിന്‍ എന്ന നമ്മുടെ രാജ്യത്തിന്റെ സ്വപനം തകര്‍ത്തെറിഞ്ഞ നരാധമന്‍മാര്‍ ഇന്ന് ഭരണത്തിലും , പോലീസ് സേനയില്‍ മെഡലുകള്‍ അണിഞ്ഞും നില്ക്കുന്നു. തിരക്കഥ എഴുതി ജനങ്ങളെ ഇക്കിളി കൊള്ളിച്ച അച്ചായന്‍ പത്രം ഇപ്പൊഴും ഇടതടവില്ലാതെ നുണകള്‍ കൊണ്ട് പ്രചാരത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു എന്നു വീമ്പു പറയുന്നു.ഇതൊക്കെ കണ്ടു പാവം മാലിക്കാരികളായ മറിയം റഷീദയും , ഫൌസിയ ഹസ്സനും ഇപ്പൊഴും ഒന്നുമറിയാതെ എവിടെയോ ഇരുന്നു അരണ്ട വെളിച്ചത്തില്‍ കടന്നു വരുന്ന പോലീസ് ബൂട്ടുകളും , അടിവയര്‍ നോക്കി ഉയരുന്ന കാലുകളും ഓര്‍ത്ത് പേടിച്ച് ഞെട്ടുന്നുണ്ടാവും.



നമ്പി നാരായണന്‍ ആവര്‍ത്തിച്ചു പറയുന്നതു ഭരതത്തിന്റെ ക്രയോജെനിക് സാങ്കേതിക വിദ്യയില്‍ ഉള്ള പരീക്ഷണങ്ങളെ അട്ടിമറിക്കുവാന്‍ സി‌ഐ‌എ നടത്തിയ നിരന്തര ശ്രമങ്ങളെ കുറിച്ചാണ്. ചാരക്കേസിന് പിന്നില്‍ അമേരിക്കയുടെ കരങ്ങളെ അദ്ദേഹം സംശയിക്കുന്നു. അപ്പോള്‍ സ്വഭാവികമായും തിരക്കഥ എഴുതിയ മനോരമ പത്രത്തിന് നേര്‍ക്കും സംശയം നീളും . ഈ അന്വേഷണം അമേരിക്കന്‍(നാറ്റോ സഖ്യകക്ഷി ആണ് ഇറ്റലി എന്നും ചേര്‍ത്ത് വായിക്കേണ്ടതുണ്ട് ) വിധേയത്വം കൊണ്ടെന്ന് സംശയിക്കത്തക്ക രീതിയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മരവിപ്പിച്ചതും സംശയത്തിന് ബലം നല്കുന്നു. ഇപ്പോള്‍ മനോരമ നിരന്തരം മോദി വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കുന്നതും മറ്റൊന്നും കൊണ്ടല്ല . കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോള്‍ തിരുവനന്തപുരത്തു വെച്ചു മോഡിയെ കണ്ടു നമ്പി നാരായണന്‍ നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കത്തെ കുറിച്ചു ചിന്തിച്ചാല്‍ കേരളത്തിലെ പലര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയില്ല എന്നു തീര്‍ച്ച. മോദി സര്‍ക്കാര്‍ വന്നാല്‍, ചാരക്കേസ് വീണ്ടും അന്വേഷിച്ചാല്‍ പല തലകളും ഉരുളും.

കള്ളപ്പണം മുഴുവന്‍ തിരിച്ചു കൊണ്ടു വരും, പൂഴ്ത്തി വെച്ചവരെ ശിക്ഷിക്കും എന്ന് പരസ്യമായി പറഞ്ഞു, പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി പ്രചരണം നടത്തുന്ന, നരേന്ദ്രമോഡിക്കെതിരെ കേരളത്തിലും പുറത്തും വളരെ ഏറെ കള്ളക്കഥകള്‍ പറഞ്ഞുപരത്തിയതിനു പിന്നിലും, മനോരമയും, ദി വീക് എന്ന അവരുടെ വാരികയും ആയിരുന്നു. കള്ളപ്പണത്തിനെതിരെ നിരന്തരം പോരാടുന്ന, രാംദേവ് ബാബ, നരെന്ദ്രമോദിയുടെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒളിപ്പിച്ചിരിക്കുkarunakaranകയാണ് എന്ന കള്ളവാര്‍ത്ത ഇലക്ഷന്‍ കാലത്ത് പുറത്തിറക്കിയതും ദി വീക്ക് ആയിരുന്നു. നരേന്ദ്ര മോഡിയുടെ ഗവണ്മെന്റിനെ മനോരമ ഇത്ര ഭയപ്പെട്ടിരുന്നത് എന്തിനെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.



ഗുരുവായൂരിലെ മണിക്കിണറില്‍ നിന്നു തിരുവാഭരണവും , സ്വിസ് ബാങ്കിലെ കോടികളുടെ നിധി കുംഭം പൊങ്ങി വരുന്നതും കണ്ടു ഒരു ഗുരുവായൂരപ്പ ഭക്തന്‍ സ്വര്‍ഗത്തില്‍ ഇരുന്നു തന്റെ സ്വത്വസിദ്ധമായ കണ്ണിറുക്കി ചിരി ചിരിച്ചു സന്തോഷിക്കുന്നുണ്ടാവും. .. മറ്റാരുമല്ല നമ്മുടെ ലീഡര്‍ കെ കരുണാകരന്‍. ഇത് കെ.കരുണാകരനുള്ള ഗുരുവായൂരപ്പന്റെ സമ്മാനം ആവുമോ ?



വാല്‍ക്കഷ്ണം : മനോരമ ഈ വാര്‍ത്ത അറിയാഞ്ഞത് മനസ്സിലാക്കാം, എന്നാല്‍ മാതൃഭൂമിയിലെ ഈ വാര്‍ത്തയില്‍ കെ. എം. മാമ്മന്‍ എന്ന പേരു മാത്രം കാണ്മാനില്ലത്രേ !!!



 http://www.vicharam.org/manorama-swiss-money/

Monday 24 March 2014

മടക്കയാത്രയെ ആരാണ് ഭയപ്പെടുന്നത്? ഫസീല റഫീഖ്‌

ഗള്‍ഫ് പ്രവാസികള്‍ കഥകളിലും സിനിമകളിലും ആല്‍ബങ്ങളിലും ലേഖനങ്ങളിലും പഠനങ്ങളിലും ബുദ്ധിജീവികളുടെ നിരീക്ഷണങ്ങളിലും പരിഹാസകഥാപാത്രമായിട്ട് പതിറ്റാണ്ടുകളായി. കുടിയേറ്റത്തിന്റെ അറുപതാണ്ടിലെത്തി നില്‍ക്കുമ്പോള്‍ പോലും പ്രത്യേകിച്ച് ഒരു വികാരവും സാധാരണക്കാരായ പ്രവാസികള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. സഹനവും പീഢനവും വീര്‍പ്പുമുട്ടലും നൊമ്പരവും ഒറ്റപ്പെടലും പാരപണിയലും കൊണ്ട് ജീവിതയാത്രയില്‍ അനുഭവമായി പഠിച്ച പാഠങ്ങളാണ് ഇവര്‍ക്ക് കൈമുതല്‍.

സഹായിച്ചവരൊക്കെ കൈമലര്‍ത്തിയിട്ടും പഠിപ്പിച്ച് വലിയവരാക്കിയവര്‍ കുത്തിനോവിച്ചിട്ടും കൂടപ്പിറപ്പിന്റെ വേദനയില്‍ സ്വയം മറന്ന് സഹായിച്ചവര്‍ ഒറ്റപ്പെടുത്തിയിട്ടും, കെട്ടിച്ച് വിട്ടവര്‍ പരാതി പറഞ്ഞപ്പോഴും,സംഭാവനയുടെ തുകകുറഞ്ഞ് പോയതിന് നാട്ടിലെ കമ്മിറ്റി പരിഹസിച്ചതിനും സാക്ഷിയാകേണ്ടിവന്നവരാണ് പ്രവാസികള്‍. അനുഭവം കൊണ്ട് പഠിച്ച യാഥാര്‍ഥ്യങ്ങളുടെ പൊള്ളുന്ന നോവ് മനസ്സില്‍ കനല്‍പോലെ കൊണ്ടുനടക്കുന്ന പരശ്ശതം ഗള്‍ഫ് ജീവിതത്തിന് തിരിച്ച്‌പോക്കിന്റെ നോവിന് കഠിന വേദന കാണില്ല. കാരണം അവിടെയായാലും ഇവിടെയായാലും എല്ല് മുറിയെ പണിയെടുക്കണം.

കൂട്ടിക്കിഴിക്കലിന് ശേഷമുള്ള മൂല്യം വെച്ച് നോക്കുമ്പോള്‍ മലയാളമണ്ണ് തന്നെയാണ് എന്ത്‌കൊണ്ടും ഗുണകരം.തിരിച്ച് പോക്കിനെ പേടിക്കുന്നവരാരാണ്? ഒരു 'നിരീക്ഷ'ണത്തിലും പെടാത്ത ചെറിയ ശതമാനമാണ് മടക്കയാത്രയെ ഭയപ്പെടുന്നതും മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും.

കുടുംബവും കുട്ടികളുമായി വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് പോക്ക് ഭയാനകമായ ശൂന്യത തീര്‍ക്കുന്നുണ്ടാവാം. അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാതെ ഉന്നതങ്ങളില്‍ 'വാക്പയറ്റ്' കൊണ്ട് കയറിപ്പറ്റിയവര്‍ക്ക് നാട്ടിലെ വ്യവസ്ഥിതിക്ക് അനുസരിച്ച് ജോലി സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അസോസിയേഷനിലെ ഭാരവാഹിത്വവും സംഘടനയുടെ തലപ്പത്തും കയറി ഒരു ചെറുസമൂഹത്തിന്റെ മേലാളനായി കഴിഞ്ഞവര്‍ക്ക് തിരിച്ച് പോക്ക് അസഹ്യമാവുന്നതില്‍ അത്ഭുതമില്ല.

അവര്‍ എഴുതുന്ന ലേഖനങ്ങളിലും കോട്ടും ടൈയും കെട്ടി ഇരിക്കുന്ന ചാനല്‍ ചര്‍ച്ചകളിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നില്ല.ഒരു തിരിച്ച് പോക്ക് വേണ്ടിവന്നാല്‍ മക്കളുടെ വിദ്യാഭ്യാസം, ജോലി, വീട്, വസ്ത്രം, കാറ്, ഭക്ഷണം, എന്നിങ്ങനെ പേടിപ്പെടുത്തുന്ന ഭാവികാലത്തിന്റെ വരാനിരിക്കുന്ന കറുത്ത ദിനങ്ങളെ ഓര്‍ത്ത് വേവലാതിപ്പെടുകയാണ്.

നാം കേരളീയര്‍ മാത്രമാണ് തിരിച്ച്‌പോക്കിനെ ഭയക്കുന്നവര്‍. മടങ്ങേണ്ടിവന്നാല്‍ നാം എന്ത് ചെയ്യും എന്നത് മുന്‍കൂട്ടി തീരുമാനിക്കാന്‍ ആവുന്നതാണെന്നും മടങ്ങേണ്ടിവന്നാല്‍ സന്തോഷം മടങ്ങുക. അന്യദേശത്ത് ഇത്രയും കാലം സസുഖം വാഴാന്‍ അനുവദിച്ചതിനെ വന്ദിക്കുക. ഈ നാട്ടിലെ ജനങ്ങളും ഇവിടത്തെ ഭരണകര്‍ത്താക്കളും നല്‍കിയ സ്‌നേഹത്തിനും കൂറിനും നന്ദിപറയുക.

പിസ്സയും ബര്‍ഗറും ഏസിയും ബെന്‍സും അമേരിക്കന്‍ സ്‌കൂളും ഇല്ലെങ്കിലും കേരളം നമ്മുടെ നടാണ്. മാതൃരാജ്യത്തിലേക്കുള്ള മടക്കത്തിനപ്പുറം സന്തോഷം മറ്റെന്തിനുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ വിദേശരാജ്യം തൊഴില്‍ തരാനുള്ള സന്‍മനസ്സുകാണിക്കണം. ഗള്‍ഫ് രാജ്യം പുറന്തള്ളിയാല്‍ പഠിപ്പിച്ചതൊക്കെ പാഴായി പോകില്ലെന്നാരുകണ്ടു. കേരളത്തില്‍ ജോലി ചെയ്യാന്‍ ഭാഷാപഠനം ആവശ്യമില്ലല്ലൊ.

സ്വന്തം രാജ്യത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരും ചെറുപ്പക്കാരികളും വളരുന്നതാണ് ഗള്‍ഫ് മേഖലകളിലെ പ്രധാനപ്രശ്‌നം അവര്‍ക്ക് തൊഴില്‍ കൊടുത്തേ മതിയാവൂ. അറബ് വസന്തവും മുല്ലപ്പൂ വിപ്ലവും മുന്നിലുള്ളപ്പോള്‍ ഒരു പ്രതിഷേധസമരത്തിന് പോലും ഇവിടുത്തെ ഭരണാധികാരികള്‍ അവസരം കൊടുക്കില്ല. ന്യായമായ അവകാശങ്ങള്‍ അനുവദിച്ച് കൊടുത്തേമതിയാവൂ.

ഇത്രയും കാലം തീറ്റിപ്പോറ്റിയ നാടിനോട് നന്ദിയുള്ള കുഞ്ഞാടുകളായി അവരുടെ നിയമവും നിരീക്ഷണങ്ങളും അനുസരിക്കുക.നഷ്ടപ്പെടാനുള്ളവര്‍ക്ക് വിമ്മിഷ്ടം തോന്നുക സ്വാഭാവികം. കച്ചവടം, മുതല്‍മുടക്ക്, ബാങ്ക് ബാലന്‍സ്, ഫ്ലാറ്റ്, ഓഹരി, സംഘടനയുടെ നേതാവ്, ഇതൊക്കെ നഷ്ടപ്പെടുന്നവര്‍ക്കേ വേവലാതിയുള്ളൂ.

മുന്‍പ് ഗള്‍ഫിലേക്ക് വരുമ്പോള്‍ ഉമ്മറകോലായില്‍ നിന്ന് ചിന്തിച്ച് കൂട്ടിയ വേവലാതി മാത്രമേ ഇവിടുന്ന് തിരിച്ച് പോകേണ്ടിവരുമെന്ന് പറയുമ്പോള്‍ സധാരണക്കാരായ പ്രവാസിക്ക് ചിന്തിക്കാനുള്ളൂ.

ഗള്‍ഫ് തിരിച്ച് പോക്കിന് വേഗതകൂട്ടിയത് നാം തന്നെയാണ്. വലിയ വലിയ മാളുകളും ഹോട്ടലുകളും, ചെറുകിട കച്ചവടക്കാരെ അപ്പാടെ വിഴുങ്ങികളയുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ടമെന്റ് സ്റ്റോറുകളും തുടങ്ങി. ക്ലിനിക്കുകള്‍ക്ക് പകരം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രികളായി. സ്വദേശികളും മറ്റു അറബ് വംശജരും ഈ തള്ളിച്ചയില്‍ അന്തംവിട്ടു. വലിയ വലിയ സ്ഥാപനങ്ങള്‍ എല്ലാം തന്നെ വിദേശ ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെതുമാത്രമാണെന്നുള്ള തിരിച്ചറിവ്. അവരുടെ മനസ്സില്‍ അലോസരം സൃഷ്ടിച്ചിട്ടുണ്ടാവാം.

ജ്വല്ലറികളുടെ മാര്‍ക്കറ്റുകള്‍, പണമിടപാട് സ്ഥാപനങ്ങളുടെ നീണ്ടനിര, എല്ലാം മലയാളിയുടേത്. ഇന്ത്യക്കാരന്റേത്, പാകിസ്താനിയുടേത്. നമ്മുടെ ദേശത്ത് നമുക്കായ് എന്തുണ്ട് എന്ന തോന്നലുകള്‍ ഉടലെടുത്തിട്ടുണ്ടാവാം.

ഗള്‍ഫ് കാലം കഴിഞ്ഞെന്ന് പറയുന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ തലമുറയും അവര്‍ക്ക് ശേഷം കഴിഞ്ഞു. ഇങ്ങോട്ടാരും വരേണ്ട,എന്നൊക്കെ പറയുമ്പോഴും പാസ്‌പോര്‍ട്ട് കോപ്പിയും രണ്ട് ഫോട്ടോയും പാന്റിന്റെ പോക്കറ്റില്‍ കാണും. അങ്ങനെ വന്നണഞ്ഞവര്‍ മറ്റുള്ളവരോട് പറയും കഴിഞ്ഞു. ഇനി വിസ ഇല്ല. ഈ വാക്കും പ്രവൃത്തിയും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. കോഴിക്കോട്ട് നിന്നും, കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വിമാനങ്ങള്‍ പറന്ന് കൊണ്ടിരിക്കുന്നു. അതിലെല്ലാം വിസിറ്റായും എംപ്ലോയ്‌മെന്റ് വിസയായും. പുതുതലമുറയും എത്തുന്നു.

തിരിച്ച് പോക്കിന്റെ വേവലാതി നാം തന്നെ പങ്കിട്ടെടുക്കയാണല്ലൊ. ഇവിടെയുള്ള പത്രദൃശ്യ ശ്രാവ്യമാധ്യമങ്ങള്‍ എല്ലാം തന്നെ ഗള്‍ഫ് മേഖലയില്‍ തന്നെ ചുറ്റിക്കറങ്ങുകയാണ്. യുദ്ധം കൊണ്ട് ഒറ്റപ്പെട്ട് പോയ ഒരു രാജ്യത്തിലെ ജനങ്ങളെ പോലെയാണ് പ്രവാസികള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പുറം ലോകമറിയുന്നില്ല. ഗള്‍ഫ് എഡിഷനുകള്‍ തീര്‍ത്ത് ഗള്‍ഫില്‍ തന്നെ വാര്‍ത്തകള്‍ ജീര്‍ണ്ണിക്കുകയാണ്. ഗള്‍ഫ് കവി, പ്രവാസി രചന, പ്രവാസി എഴുത്തുകാരന്‍, ഗള്‍ഫ് കോളം എന്നിവകൊണ്ട് നാം നല്‍കിയത് നമുക്ക് തന്നെ നല്‍കിക്കൊണ്ട് 'സായൂജ്യ' മടയുകയാണ്.

പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കാരാണ് ഉള്ളത്. വിമാനം ചാര്‍ട്ട് ചെയ്ത് വോട്ട് നല്‍കി വിജയിപ്പിച്ചവരാണ് ഭരിക്കുന്നത്. പ്രവാസിമന്ത്രിയും വ്യോമയാനമന്ത്രിയും കേരളീയനായ 'ഭാഗ്യം' ലഭിച്ചവരാണ് നമ്മള്‍ എന്നിട്ടൊ?

പുനരധിവാസവും പെന്‍ഷനും വേണമെന്നുള്ള മുറവിളിക്ക് നീണ്ടകാലയളവുണ്ട്. മാന്യമായ ടിക്കറ്റ് കൂലി അനുവദിക്കാനെങ്കിലും ഒരാളുണ്ടായെങ്കില്‍.നമുക്ക് ഫിലിം അവാര്‍ഡും മിമിക്രിയും ഓണപ്പരിപാടിയും ഡാന്‍സ് പാര്‍ട്ടിയും കണ്ടിരിക്കാം. പരാതി പറയുന്നവര്‍ പാര്‍ട്ടിക്ക് പുറത്താകുന്നകാലം.. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോ? മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും വരുന്നത്. ഞാന്‍ സൂചിപ്പിച്ച 'ചെറുശതമാന' ത്തിന്റെ കൈയില്‍ കാറില്‍ നിന്ന് കാര്‍പ്പറ്റിലേക്കിറങ്ങി. ശീതീകരിച്ച വരള്‍ച്ചയിലേക്ക് ആനയിക്കുന്നവര്‍ക്ക് പറയാന്‍ അവരുടെ പ്രശ്‌നങ്ങള്‍. പുതിയ സ്ഥലത്തിന്റെ നിലം നികത്തി തുടങ്ങാന്‍ പോകുന്ന ബിസിനസ്സിന്റെ പേപ്പര്‍ ശരിയാക്കല്‍. മക്കളുടെ അഡ്മിഷന്‍, പിന്നെ സര്‍ട്ടിഫിക്കറ്റിലേക്കുള്ള തുകയും.

താലപ്പൊലിയും, ചെണ്ടമേളവും കാതടപ്പിക്കുന്ന കോലാഹലങ്ങളുമായി ഇവര്‍ മന്ത്രിമാരെ 'ചെകിടടപ്പി'ക്കുന്നു. പുരുഷാരത്തിന്റെ തള്ളിച്ചയില്‍ നേതാക്കള്‍ കാറിലേറുന്നു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമയം ചോദിക്കുന്നു. അറുപതാണ്ട് പഠിച്ചിട്ടും പഠിക്കാത്തവര്‍ നമ്മളെ ഭരിക്കുന്നു. വീണ്ടും വീണ്ടും പാഠം ചൊല്ലിക്കൊടുക്കാന്‍ പ്രവാസികള്‍ ഉടുമുണ്ട് താഴ്ത്തി ഓച്ഛാനിച്ച് നില്‍ക്കുന്നു. തിരിച്ച് പോകാന്‍ ആര്‍ക്കാണ് പേടി. മറുപടി അര്‍ഹിക്കുന്ന ചോദ്യമാണ്.


വാല്‍കഷ്ണം: കഴിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗള്‍ഫില്‍ വന്നില്ല. നമ്മളെ കണ്ടില്ല. നമ്മുടെ പരാതി കേട്ടില്ല. നന്ദിയുണ്ട് സാര്‍ അങ്ങെങ്കിലും നമ്മുടെ ശാപത്തില്‍ നിന്ന് രക്ഷപ്പപെട്ടല്ലോ.

Tuesday 3 December 2013

ഒരു മകന് അമ്മ അയച്ച കത്ത്

എന്‍റെ മോന്"" വീട്ടില്‍ നിന്നും പോന്നപ്പോള്‍ മോന്‍റെ ഒരു പഴയ ഷര്‍ട്ട്‌ അമ്മ എടുത്തോണ്ടു പോന്നാര്‍ന്നു. നല്ല തണുപ്പുള്ളപ്പോള്‍ അമ്മ അതിട്ടോണ്ടാ കിടക്കാറ്. ഇവിടെ പുതപ്പില്ലാഞ്ഞിട്ടല്ല എന്‍റെ മോന്‍റെ ഷര്‍ട്ട്‌,. അതിടുമ്പോള്‍ അമ്മയ്ക്ക് ഒരു ധൈര്യം പോലാ. മോന്‍റെ ഒന്നാം പിറന്നാളിന് അച്ഛന്‍ വാങ്ങിച്ചു തന്ന പുടവ അത് മാത്രമേ അമ്മ ഉടുത്തിട്ടുള്ളൂ . അത് അതുപോലെ തെക്കേ മുറിയിലെ അലമാരയില്‍ ഇരിക്കുവാ. അച്ഛന്‍റെ ഓര്‍മ്മയുടെ ബാക്കി കഷ്ണമാ അത്. അതുടുപ്പിച്ചു വേണം മോന്‍ അമ്മയെ ചിതയില്‍ വെയ്ക്കാന്‍. അതുടുത്ത് കാണാന്‍ അച്ഛന് വല്യ ഇഷ്ട്ടായിരുന്നു . അച്ഛന്‍ കെട്ടിയ താലി മോന്‍ വീട് വച്ചപ്പോള്‍ പണയം വച്ചതാ. അത് ന്‍റെമോന്‍ മറന്നു കാണും. അത് തിരിച്ചെടുക്കണേ . അച്ഛന്‍റെ ഫോട്ടോ ഇരിക്കുന്ന മുറിയില്‍ അച്ഛന്‍റെ വെറ്റില പെട്ടിയില്‍ ഇട്ടു സൂക്ഷിച്ചു വെക്കണം. നന്ദു മോള്‍ടെ കല്യാണത്തിനു അമ്മൂമയുടെ വകയായി അത് കൊടുക്കണം . അമ്മേടെ ഒരാഗ്രഹമാ. അമ്മയ്ക്ക് തരാന്‍ വെരോന്നുമില്ലല് ലോ ... ഈ വൃദ്ധസദനത്തില്‍ അമ്മയെ കക്കൂസില്‍ കൊണ്ട് പോവേം കൊണ്ട് വരേം ചെയ്യുന്ന ഒരു ദേവൂ ഉണ്ട് . ദേവൂന്‍റെ കയ്യില്‍ അമ്മേടെ ഒരു പഴേ ഫോട്ടോ അമ്മ കൊടുത്തിട്ടുണ്ട് . അത് വലുതാക്കി അച്ഛന്‍റെ അടുത്തു തന്നെ വെക്കണം. മോന്‍റെ കയ്യില്‍ അമ്മേടെ വേറെ ഫോട്ടോ കാണില്ലന്നറിയാം ... ടി വി ക്കാര്‍ ഒരിക്കല്‍ ഇവിടെവന്നു എല്ലാരുടേം സംസാരമൊക്കെ പിടിച്ചു. അമ്മ സമ്മതിച്ചില്ല . ന്‍റെ മോന് അത് നാണക്കേടാവൂലെ.. . ഒരു വിഷമമേ അമ്മയ്ക്കുള്ളൂ. ഇതൊക്കെ അച്ഛന്‍റെ ആത്മാവ് കാണുന്നുണ്ടാവ്വോ...? വിഷമങ്ങ ളൊന്നും സഹിക്കാന്‍ മനസ്സിന് കട്ടിയുള്ള ആളല്ല. മോനറിയ്വോ ഇവിടെ എന്നെപ്പോലെ 28 അമ്മമാരുണ്ട് . ഓരോരുത്തര്‍ക്കും ഓരോരോ നമ്പര്‍ ഉണ്ട്. അമ്മേടെ നമ്പര്‍ 12 ആണ്. അമ്മേ ദഹിപ്പിചിട്ട് മോനിവിടെ വരണം. ദേവു മോന് ഒരു താക്കോല്‍ തരും . അത് 12 ആം നമ്പര്‍ പെട്ടിയുടെതാ . അതില്‍ മോന്‍ന്‍റെന്നു എടുത്തോണ്ട് വന്ന ഷര്‍ട്ടുണ്ട്. കഴുകി വെച്ചിരിക്കുവാ . മോനിടത്തില്ലെങ് കിലും മോന് അമ്മ അത് തിരിച്ചു തരുവാ . അമ്മേടതല്ലാത്ത ഒന്നും അമ്മക്ക് വേണ്ട . ആ പെട്ടീല് അച്ഛന്‍റെ പഴേ മരുന്നിന്‍റെ തുണ്ടൊക്കെ ഇപ്പോഴും അമ്മ വെച്ചിട്ടുണ്ട്. എന്തിനാന്നറിയില്ല കളയാന്‍ മനസ്സ് വന്നില്ല . പിന്നെ ഒരു കാണിക്കവഞ്ചിയില്‍ കുറച്ചു പൈസ കാണും. അമ്മ ഇട്ടു കൂട്ടിയതാ. അച്ഛന്‍ മരിച്ചിട്ടിപ്പോ ള്‍ പത്തു വര്‍ഷം തികയുകയല്ലേ . വിഷ്ണൂന്‍റെ അമ്പലത്തില്‍ നേര്‍ച്ച കൊടുക്കാന്‍ കൂട്ടി വെച്ചതാ. 200 രൂപ തെകയാന്‍ ഇനി 18 രൂപ കൂടി മതിയാര്‍ന്നു . തികഞ്ഞില്ല. ഞാന്‍ ദേവൂന്‍റെടുത്തു പറഞ്ഞിട്ടുണ്ട് . അവള്‍ 18 രൂപ മോന് തരും. അച്ഛന്‍റെ പേരില്‍ അത് അമ്പലത്തില്‍ കൊടുത്തേരെ . മോന് സുഖം തന്നെ ...? അമ്മയ്ക്കൊന്നു കാണാന്‍ കൊതിയാകുവാ . എനിക്കറിയാം, മോന് തിരക്കാണ്, വരാന്‍ പറ്റില്ലാന്ന്. അമ്മയ്ക്ക് കാലു തീരെ വയ്യ . ആകുമായിരുന്നേല് ‍ അമ്മ വന്നു ഒന്ന് മോനെ കണ്ടേനെ. അച്ഛന്‍ ഉണ്ടായിരുന്നേ.. ... എന്ന് ഓര്‍ത്ത്‌ പോകുവാ .... വേറെന്താ...ഒന്നുമില്ല മോനെ... സുഖം. മോനുവേണ്ടി പ്രാര്‍ഥിച്ചു കൊണ്ട്‌ അമ്മ ഉറങ്ങാന്‍ കിടക്കുവാ ....ഒരിക്കലും ഉണരാതിരുന്നെങ്കില്‍ .... നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്നേഹിക്കുന്നു എന്നതിനു തെളിവാണ് ഇപ്പോള്‍ നിങ്ങളുടെ കണ്ണ് നിറഞ്ഞത്...

ഒരു ഫേസ്ബുക്ക് കഥ (സാങ്കൽപ്പികം)


സീൻ 1
സർക്കാർ ഗുമസ്തനായ കുമാരന് ഒരു ആഗ്രഹം ,എല്ലാ സഹപ്രവർത്തകർക്കും ഫേസ്ബുക്കുണ്ട്.
എന്തുകൊണ്ട് എനിക്കും ആയിക്കൂടാ, വല്ലപ്പോഴും കുറച്ചുസമയം മാത്രം ജോലി ചെയ്തു മറ്റുള്ളവർ ഫേസ്‌ബുക്കിലിരിക്കുന്നതുകണ്ടപ്പോൾ ...
പലരുമായി ചാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ, പലരും പലതും അവിടെ പകർത്തുന്നത് കണ്ടപ്പോൾ ..
കുമാരാൻ മനസ്സിൽ ചിന്തിച്ചു 'ഹും എനിക്കും ഒരുപാട് എഴുതാൻ കഴിയും,എന്റെ കുട്ടിക്കാലം സ്കൂൾ കലാലയ ജീവിതം സാമൂഹ്യം അങ്ങിനെ പലതും'
അത്യാവിശ്യം ബുക്കുകൾ ഞാൻ വായിക്കുന്നതല്ലേ, അതും എം,ടി.ഉറൂബ്,അഴീക്കോട്,കമലദാസ്,ബഷീർ അങ്ങിനെ നീണ്ടു പോകുന്നു,
പിന്നെ ഒരു തൊഴിലാളി സംഘടനയിലെ ആളായ എനിക് സാമൂഹ്യഭോതം ജനങ്ങളിൽ ഫേസ്ബുക്കിലൂടെ എത്തിക്കാനാണോ പാട്.
പണ്ട് ജോലിയൊന്നും കിട്ടാതിരുന്ന കാലത്ത് സി വി അയച്ചുകൊടുക്കാൻ വേണ്ടി ഉണ്ടാക്കിയ മെയിൽ ഐ ഡി യുമായി കമാരനും
ഒരു ഫേസ്ബുക്ക്‌ അക്കൌണ്ട് ഉണ്ടാക്കി. അതും ഓഫീസിൽ വച്ചുതന്നെ.
അന്ന് വൈകീട്ട് വീട്ടിലേക്കു കപ്പയുമായി ചിരിച്ചുകൊണ്ട് വരുന്ന കെട്യോനെ കണ്ടു ഭാര്യ ആശ്ചര്യപ്പെട്ടു.
അവർ മനസ്സില് പറഞ്ഞു "ഇങ്ങേർക്ക് കാരുണ്യലോട്ടറി അടിച്ചിട്ടുണ്ടാകും അതാ ഇത്ര സന്തോഷം"
എടിയേ ഞാനും ഫേസ്ബുക്കിലൊരു അക്കൌണ്ട് ഉണ്ടാക്കി എന്നും പറഞ്ഞു കപ്പ ഭാര്യയുടെ കയ്യിൽ കൊടുത്ത് കസേരയിൽ നിവർന്നിരുന്നു.
'ഹും സഹകരണബാങ്കിലടക്കം ലോണെടുക്കാനും,സ്വർണ്ണം പണയം വെക്കാനുമായി ഇപ്പോൾ തന്നെ ആറോളം ഉണ്ട് ,അത് പോരാഞ്ഞിട്ടാണോ ഇപ്പോൾ ഫേസ്ബുക്കിലും അക്കൌണ്ട് എടുത്തിരിക്കുന്നത്" എന്നു പിറു പിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി.

സീൻ 2
ആദ്യമൊക്കെ കുമാരൻ നാട്ടുവിശേഷവും വീട്ടുവിശേഷവും എഴുതിതുടങ്ങി.
ആദ്യമൊന്നും അവനെ ആരും ശ്രദ്ധിച്ചില്ല, അപ്പോൾ പിന്നെ ഓഫീസിലെ കാര്യങ്ങളും,കൈകൂലി വാങ്ങുന്ന സഹപ്രവർത്തകരെ കുറിച്ചും എഴുതാൻ തുടങി,അതിനു മുന്നേ ഒരു മുൻകരുതലെന്നോണം സഹപ്രവർത്തകരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
അത് ക്ലിക്ക് ആയി .കുമാരനെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി .
രിഖുസ്റ്റുകളുടെ പ്രവാഹമായി,ആദ്യമൊക്കെ ആളെ കൂട്ടാൻ വേണ്ടി ആളുകൾക്ക് ഒരുപാട് രിഖുസ്റ്റ് അയച്ചു നാലുതവണ ബ്ലോക്ക് വാങ്ങിയ കുമാരൻ എല്ലാവരുടെയും കുമാരേട്ടനായി മാറി.
പിന്നീടങ്ങോട്ട് സാഹിത്യം കൊണ്ട് ഇതിഹാസം രചിക്കുന്നവനായി മാറി കുമാരാൻ,അതിനു സാഹിത്യകാരുടെ ബുക്കുകൾ വാങ്ങാൽ കൈകൂലിയുടെ സംഖ്യകൂട്ടി.
സുലൈമാന്റെ ബീവി സൈനബയും ആയിടക്കാണ് കുമാരന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ കയറുന്നത്.
മക്കളൊക്കെ അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്നു,സുലൈമാൻ രാവിലെ സ്വന്തമായി നടത്തുന്ന കോഴിക്കടയിലെക്കും പോകും.
അപ്പോൾ പിന്നെ ഒരു നേരംപോക്ക് എന്ന രീതിയിൽ സൈനബ കൂടുതൽ സമയം ഫേസ് ബുക്കിലായി.
ആയിടക്കാണ് കുമാരനും സൈനബയും ചാറ്റിൽ കൂടി സൌഹൃതം പങ്ക് വെക്കുന്നത്
അത് പിന്നെ അനുരാഗമായി മാറി, ഹൃദയങ്ങൾ പരസ്പ്പരം മെസ്സേജിലൂടെ പങ്കുവെച്ചു.

സീൻ 3
കുമാരൻ ഒഫീഫ് സമയങ്ങളിൽ കൂടുതലും ശ്രദ്ധിക്കതെയായി,സൈനബ അടുക്കളയിലും.ഒരു ദിവസം സുലൈമാൻ ബിരിയാണി വെക്കാൻ കൊണ്ടുവന്ന അയക്കോറ പൂച്ചകൊണ്ട്പോകുമ്പോൾ കമാരനുമായുള്ള ചാറ്റിന്റെ മൂർധന്യാവസ്ഥയിലായിരുന്നു..
ഹിമാലയം കണക്കെ വളർന്ന അവരുടെ സല്ലാപത്തിനടക്കാന് ഒരു കണ്ടൻ പൂച്ച കടന്നുവന്നത്.
മീൻ കൊണ്ട് പോകുന്നത് കണ്ട സൈനബ 'എന്റെ റബ്ബേ' എന്നു പറഞ്ഞും കൊണ്ട് ചാറ്റ് ചെയ്തത് മഹാ അഭാസനായ മൊയിദീൻ കാക്കക്കാണ് മറ്റൊരു ഫേസ്ബുക്ക് സുഹ്രത്തിനാണ് കിട്ടിയത് ,
അപ്പോളേക്കും പൂച്ച അടുക്കളവാതിൽ കടന്നിരുന്നു.
പിന്നെ പൂച്ചയുടെ അവിടെനിക്ക് പൂച്ചേ എന്നും പറഞ്ഞു രണ്ടു സ്റ്റപ്പ് നടന്നതും വീണ്ടും തിരിച്ചുവന്നു ചാറ്റ് മാറിപ്പോയ കാര്യം ആലോചിച്ചു കമ്പ്യൂട്ടറിന് മുന്നിൽ ഓണം ബമ്പർ ഒറ്റ നമ്പറിനു നഷ്ട്ടപെട്ടുപോയ കല്യാണിയെപ്പോലെ തലയിൽ കൈവെച്ചിരുന്നു.
ഉടനെ കുമാരനുമായി ആശങ്ക പങ്കുവെച്ചു.കുമാരാൻ സൈനബയെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
സൈനബ ബെജാറായികൊണ്ട് മൊയിദീൻകാക്കക്ക് സോറി പറഞ്ഞുംകൊണ്ട് മെസ്സേജ് അയക്കുന്നു ,കുമാരാൻ സൈനബാക്ക് വിളിക്കുന്നു.
മെസ്സേജ് പോകുന്നില്ല ,നെറ്റ് കട്ടായിരിക്കുന്നു,കുമാരനെ സൈനബ ഫോണ്‍വിളിക്കുമ്പോൾ കിട്ടുന്നുള്ള
അവിടെ ബിസി .
മൊഇയിദീൻകാക്ക വാക്ക് കൊടുക്കുന്നു,ഞാൻ ആരോടും പറയില്ലാന്നു,നിങ്ങൾ മരിക്കണ്ട എന്നും പറഞ്ഞു ആശ്വസിപ്പിക്കുന്നു.
ആ വിവരം കുമാരൻ അറിഞ്ഞു സന്തോഷിക്കുന്നു.

ട്യിസ്റ്റ് : ആ രഹസ്യം ഉള്ളിലൊതുക്കി അവർ വീണ്ടും ശ്രദ്ധാപൂർവ്വം കാര്യങ്ങൾ മുന്നോട്ടുകൊണ്ട് പോകുന്നു.
ഗുണപാഠം : നിങ്ങൾ ചാറ്റ് ചെയ്യുമ്പോൾ സൂക്ഷിക്കുക്ക ,ചാറ്റ് മാറിപ്പോയാൽ പിന്നെ നിലവിളിച്ചിട്ടുകാര്യമില്ല,അതും അനുരാഗ/ പാര വെക്കൽ സ്റ്റാറ്റസുകൾ
NB: കഥയും കഥാപാത്രങ്ങളും സാങ്കൽപികം

Friday 29 November 2013

പ്രാഗ്‌ ജ്യോതിഷത്തിന്റെ വലിയ പടത്തലവൻ ... ലാചിത്‌ ബഡ്‌ ഫുക്കൻ... --------------------------------------------------------------------- മുഗളർക്ക്‌ എന്നും ബാലികയറാ മല ആയിരുന്ന ആസാമിനെ എങ്ങനെയും കീഴടക്കാനുള്ള ഔറംഗസേബിന്റെ രണ്ടും കൽപ്പിച്ചുള്ള കടന്നാക്രമണത്തെ സരായിഘട്ടിലെ ഐതിഹാസിക പോരാട്ടത്തിൽ (1671) തകർത്തു തരിപ്പണമാക്കിയ ധീരൻ. അദ്വിതീയമായ രണ ചാതുര്യവും പഴുതില്ലാത്ത ആസൂത്രണ മികവും അത്ഭുതകരമായ നയതന്ത്ര സാമർത്ഥ്യവും സുന്ദരമായി മേളിച്ച പരാക്രമത്തിന്റെ പരമകാഷ്ഠ, അതായിരുന്നു പ്രാതസ്മരണീയനായ ലാചിത്‌ ബഡ്‌ ഫുക്കൻ. [ഫുക്കൻ എന്നാൽ പടത്തലവൻ.. ബഡ്‌ ഫുക്കൻ എന്നാൽ സർവ്വ സൈന്യാധിപൻ .. ആസാമിന്റെ സൈനിക വ്യൂഹ രചനയ്‌ ക്കനുസരിച്ചാണു അവിടെ ചില പ്രത്യേക വംശ നാമങ്ങൾ ഉണ്ടായത്‌. ബോറൊ ( 12/ബാരഹ്‌ പേരടങ്ങുന്ന ദളത്തിന്റെ അധിപൻ) സൈകിയ (100/സൗ.. പേരടങ്ങുന്ന വ്യൂഹത്തിന്റെ അധിപൻ) ഹസാരിക (1000/ഹസാർ പെരടങ്ങുന്ന സൈന്യത്തിന്റെ നായകൻ) ഫുക്കൻ ( സൈന്യാധിപൻ) ബഡ്‌ ഫുക്കൻ ( സർ വ സൈന്യാധിപൻ) ] മുഗള സൈന്യം അതി ബൃഹത്തായിരുന്നു. പ്രധാന സേനാനായകൻ രാജ രാം സിംഗ്‌ (ജയ സിംഗിന്റെ മകൻ) കൂടെ ബംഗാളിലെ സെയിസ്റ്റഖാൻ ഉൾപ്പടെ ഉല്ല അനേകം മുഗള സേനാപതിമാർ. പാരാവരം പോലെ ഇരമ്പിക്കയറുന്ന മുഗള പടയെ കരയിലൂടെ നീങ്ങാൻ അനുവദിച്ചാൽ അപകടമാണെന്ന് ബഡ്‌ ഫുക്കനിലെ യുദ്ധ തന്ത്രജ്ഞൻ മനസ്സിലാക്കി. അവരെ എതു വിധത്തിലും ബ്രഹ്മപുത്രയിലൂടെ മുന്നേറാൻ പ്രേരിപ്പിക്കുകയോ നിർബന്ധിതരാക്കുകയോ വേണം. അതിനായി ആ മഹാ തന്ത്രശാലി ഒരു യുദ്ധ പദ്ധതി തയാറാക്കി. ആ വാർ മാനുവൽ ഇന്നു വായിക്കാൻ ലഭിക്കും. ലോകം കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും കൃത്യമായുള്ള ഒരു പദ്ധതി ആയിരുന്നു അത്‌. ആസാമിന്റെ ദുർഘടമായ വഴിത്താരകൾ സ്വാഭാവികമായും മുഗള പടയെ തടയാൻ പര്യാപ്തമായിരുന്നു. എന്നാൽ സമതലങ്ങളിലൂടെ പുതിയ വഴിത്താരകൾ ഉണ്ടാക്കാൻ ചതിയന്മാരയ ചില നാട്ടുരാജാക്കന്മാരെ കൂട്ടുപിടിച്ച്‌ ശ്രമിച്ചേക്കും എന്നറിയാവുന്ന ഫുക്കൻ അവിടങ്ങളിൽ വിശേഷ വിധിയീലുള്ള മൺ കോട്ടകൾ കെട്ടി. അവ ഒരേ സമയം ശത്രുവിന്റെ നീക്കത്തെ നിരീക്ഷിക്കാനുള്ള കൊത്തളങ്ങളും അവശ്യ ഘട്ടങ്ങളിൽ പ്രത്യാക്രമണം നടത്താനുള്ള തന്ത്രപരമായ കേന്ദ്രങ്ങളും ശത്രുവിന്റെ കണ്ണിൽ പെടാതെ അനേകം പടയാളികളെ ഒളിച്ചു പാർപ്പിക്കുവാനുള്ള രഹസ്യ അറകളുമായിരുന്നു. ഒളിയുദ്ധ വിദഗ്ദ്ധരായ അസാമി പടയാളികൾ ഇത്തരം ചെളിക്കോട്ടകളിൽ നിന്നു ഓർക്കാപ്പുറത്ത്‌ ചാടിവീണു മുഗള പടയ്‌ ക്ക്‌ വരുത്തി തീർത്ത നഷ്ടങ്ങൾ ചില്ലറ അല്ല. ഈ അപകടം ഒഴിവാക്കാൻ രാം സിംഗ്‌ തന്റെ പടനീക്കം ഏറിയ കൂറും ബ്രഹ്മപുത്രയിലൂടെ ആക്കി, ലാചിത്‌ ബഡ്‌ ഫുക്കൻ വിരിച്ച വലയിൽ മുഗളന്മാർ ചെന്ന് വീണു എന്നർത്ഥം. നാവിക ശക്തിയിൽ ഉള്ള മേൽക്കൈ ഫുക്കൻ സമർത്ഥമായി ഉപയോഗിക്കുകയും മുഗളപ്പടയെ തോൽപ്പിച്ചോടിക്കുകയും ചെയ്തു. രക്തത്തിനു വെള്ളത്തേക്കാൾ കട്ടിയില്ലെന്ന് ആ യുദ്ധത്തിനിടയിൽ അദ്ദേഹം തെളിയിച്ചു. "ദേശ്‌ സെ മാമ ബഡാ നഹി ഹോതാ" ( ദേശത്തിലും വലുതല്ല അമ്മാവൻ )എന്ന പ്രസിദ്ധമായ ഫുക്കൻ മൊഴി ഇന്നും ആസാമിന്റെ ഓരോ കൊച്ചു കുട്ടിയും ഓർക്കുന്ന ഒന്നാണു. മൺ ബങ്കറുകൾ ദ്രുത ഗതിയിൽ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉണ്ടായ ഒരു സംഭവം ആണു ആ മൊഴിക്ക്‌ നിദാനം. ഒരു മേഖലയിൽ നിശ്ചിത എണ്ണം കോട്ടകൾ കെട്ടാൻ ഫുക്കൻ ചുമതല കൊടുത്തത്‌ തന്റെ കീഴിൽ ഒരു ദളാധിപതി ആയി പ്രവർത്തിചിരുന്ന സ്വന്തം അമ്മാവനായിരുന്നു. ആത്മവിശ്വാസത്തിന്റെ കൂടുതൽ കൊണ്ടോ മടി കൊണ്ടോ അമ്മവൻ പണി അടുത്ത ദിവസത്തേക്ക്‌ മാറ്റിവച്ചു. പക്ഷെ രാത്രി തന്നെ സ്ഥലം പരിശോധിക്കാനും പുതിയ തന്ത്രങ്ങൾ പ്രയോഗ പദ്ധതിയിൽ കൊണ്ടു വരാനുമായി കോട്ടകൾ കാണാൻ എത്തിയ ഫുക്കൻ കണ്ടത്‌ ഉത്തരവാദിത്വപ്പെട്ട ആൾ (അമ്മാവൻ) കിടന്നുറങ്ങുന്നതാണു. യുദ്ധ രംഗത്ത്‌ ചെറുതായ വീഴ്ചകൾ പോലും സഹിക്കാവുന്നതല്ലല്ലൊ. അപ്പോൾ രാഷ്ട്ര സുരക്ഷയിൽ വരുത്തുന്ന പിഴവോ? ദേശത്തിലും വലുതല്ല ബന്ധുത്വം എന്നു ഗർജ്ജിച്ചു കൊണ്ട്‌ അദ്ദേഹം സ്വന്തം അമ്മാവനു വധ ശിക്ഷ നൽകി.... നമ്മുടെ ഇന്നത്തെ ഭരണാധികാരികൾ വല്ലപ്പോഴുമെങ്കിലും ആ ധീരനെ ഒന്നോർത്തിരുന്നെങ്കിൽ.....